കോട്ടയം :പാലാ രൂപതയുടെ കീഴിൽ ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന ടെർഷ്യറി കെയർ ഹോസ്പിറ്റലായ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാധുനിക സ്ട്രോക്ക് ചികിത്സാകേന്ദ്രവും സ്ട്രോക്ക് ഹെൽപ്പ്ലൈൻ നന്പറും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.
ആശുപത്രിമാനേജിങ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അധ്യക്ഷത വഹിച്ചു.ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ്, സ്ട്രോക്ക് സ്പെഷലിസ്റ്റ് നഴ്സസ് എന്നിവ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണസജ്ജമായ സ്ട്രോക്ക് ചികിത്സാവിഭാഗമാണു മാർ സ്ലീവാ മെഡിസിറ്റിയിൽ തുടങ്ങിയിരിക്കുന്നത്.
സ്ട്രോക്ക് സംശയിച്ചാൽ ഉടനടി സംശയനിവാരണം ലഭിക്കുന്നതിനും, വേണ്ട നിർദേശം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9400995 500 എന്ന സ്ട്രോക്ക് ഹെൽപ്പ് ലൈൻ നമ്പരും പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group