മൂല്യബോധത്തെ ഒഴിവാക്കിയുള്ള വിദ്യാഭ്യാസം അപൂർണ്ണം….ആർച്ച് ബിഷപ്പ് :ഡോ. എം സൂസൈപാക്യം…

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ 5,6,7, ക്ലാസുകളിലെ കുട്ടികൾക്കായി തയ്യാറാക്കിയ മൂല്യബോധ പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്…..

”ഹാപ്പിനെസ്സ് മന്ത്ര ”എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന് ഈ പേര് എന്തുകൊണ്ടും അനുയോജ്യമാണെന്നും നല്ല മൂല്യങ്ങളെ സ്വന്തമാക്കുന്നതിലൂടെയാണ് ജീവിതം സന്തോഷകരമാകുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു….
ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലർ: ഡോ. എം കെ സി നായർ,
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീ. ഫിലിപ്പ് പാറേക്കാട്ടിൽ,
അതിരൂപത കോർപ്പറേറ്റ് മാനേജർ :ഡോ. ഡൈസൻ,
വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. മൈക്കിൾ, പാഠപുസ്തക കമ്മിറ്റി കൺവീനർ ശ്രീ. ഷമ്മി ലോറൻസ് എന്നിവർ സംസാരിച്ചു….

സ്വന്തം ലേഖകൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group