മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ 13 മു​ത​ൽ…

127-ാമ​​​​ത് മാ​​​​രാ​​​​മ​​​​ണ്‍ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 13 മു​​​​ത​​​​ൽ 20 വ​​​​രെ മാ​​​​രാ​​​​മ​​​​ണ്‍ മ​​​​ണ​​​​ൽ​​​​പ്പു​​​​റ​​​​ത്ത് നടക്കുo.

13ന് ഉച്ചയ്ക്ക് 2.30​​​​ന് ഡോ. ​​​​തി​​​​യ​​​​ഡോ​​​​ഷ്യ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സു​​​​വി​​​​ശേ​​​​ഷ പ്ര​​​​സം​​​​ഗ​​​​സം​​​​ഘം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​യു​​​​യാ​​​​ക്കിം മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് സ​​​​ഫ്ര​​​​ഗ​​​​ൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ബി​​​​ഷ​​​​പ് ദി​​​​ലോ​​​​രാ​​​​ജ് ആ​​​​ർ. ക​​​​ന​​​​ക​​​​സാ​​​​ബെ, റ​​​​വ.​​​​ഡോ. ജോ​​​​ണ്‍ സാ​​​​മു​​​​വേ​​​​ൽ പൊ​​​​ന്നു​​​​സാ​​​​മി, റ​​​​വ. അ​​​​സി​​​​ർ എ​​​​ബ​​​​നേ​​​​സ​​​​ർ, ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലി​​​​മീ​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ, ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ മാ​​​​ത്യൂ​​​​സ് തൃ​​​​തീ​​​​യ​​​​ൻ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ, മാ​​​​ർ​​ഔ​​​​ഗേ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ, ബി​​​​ഷ​​​​പ് മ​​​​ല​​​​യി​​​​ൽ സാ​​​​ബു കോ​​​​ശി ചെ​​​​റി​​​​യാ​​​​ൻ, കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ എ​​​​ന്നി​​​​വ​​​​ർ മു​​​​ഖ്യ​​​​പ്ര​​​​സം​​​​ഗ​​​​ക​​​​രാ​​​​ണ്. വി​​​​ശ്വാ​​​​സ​​​​സ​​​​മൂ​​​​ഹം ടി​​​​വി, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ലൈ​​​​വ് ടെ​​​​ലി​​​​കാ​​​​സ്റ്റിം​​​​ഗ് ഉ​​​​ണ്ട്.

14 മു​​​​ത​​​​ൽ 19 വ​​​​രെ രാ​​​​വി​​​​ലെ 10നും ​​​​വൈ​​​​കു​​​​ന്നേ​​​​രം അഞ്ചി നും ​​​​ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റമേ രാ​​​​വി​​​​ലെ 7.30 മു​​​​ത​​​​ൽ 8.30 വ​​​​രെ സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​ന്മാ​​​​ർ​​​​ക്കു​​​​മാ​​​​യി സം​​​​യു​​​​ക്ത ബൈ​​​​ബി​​​​ൾ ക്ലാ​​​​സു​​​​ക​​​​ളും ന​​​​ട​​​​ക്കും. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ബൈ​​​​ബി​​​​ൾ ക്ലാ​​​​സു​​​​ക​​​​ൾ 14 മു​​​​ത​​​​ൽ 19 വ​​​​രെ രാ​​​​വി​​​​ലെ 7.30ന് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ന​​​​ട​​​​ത്തും. 17നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളു​​​​ടെ മേ​​​​ല​​​​ധ്യ​​​​ക്ഷ​​ന്മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

യു​​​​വ​​​​വേ​​​​ദി യോ​​​​ഗ​​​​ങ്ങ​​​​ൾ 17 മു​​​​ത​​​​ൽ 19 വ​​​​രെ 3.30നു ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സു​​​​വി​​​​ശേ​​​​ഷ​​​​വേ​​​​ല​​​​യ്ക്കാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള 12 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​ഷ്ഠാ​​​​ശു​​​​ശ്രൂ​​​​ഷ കോ​​​​ഴ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് തോ​​​​മ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ പ​​​​ള്ളി​​​​യി​​​​ൽ 19നു ​​​​രാ​​​​വി​​​​ലെ 7.30ന് ​​​​ന​​​​ട​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group