മറാഠാ പ്രക്ഷോഭം ആളിക്കത്തുന്നു

മറാഠ സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജല്‍ന ജില്ലയില്‍ നിരാഹാരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് പ്രക്ഷോഭം ആളിക്കത്തിച്ചത്.

കോണ്‍ഗ്രസ് ആരംഭിക്കാനിരുന്ന ജനസംവാദ യാത്ര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. സംവരണ ആവശ്യവുമായി ജല്‍ന ജില്ലയില്‍ മറാഠ നേതാവ് മനോജ് ജരാകെ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാര സമരത്തിനിടെ വെള്ളിയാഴ്ച കല്ലേറുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.7 ജില്ലകളില്‍ ബന്ദ് ആചരിച്ച സമരക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങളും പൊലീസ് വാഹനങ്ങളും ആക്രമിച്ചു. 15 ബസുകള്‍ അഗ്നിക്കിരയാക്കി. കല്ലേറില്‍ 40 പൊലീസുകാര്‍ക്കു പരുക്കുണ്ട്. 350 പേര്‍ക്കെതിരെ കേസെടുത്തു. മുംബൈ അടക്കം പലയിടത്തും ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. നീണ്ട സമരങ്ങളെത്തുടര്‍ന്ന് 2018ല്‍ മറാഠകള്‍ക്ക് 16% സംവരണം നല്‍കി നിയമസഭ ബില്‍ പാസാക്കിയിരുന്നു. ഇത് ഭേദഗതികളോടെ ബോംബെ ഹൈക്കോടതിയും അംഗീകരിച്ചെങ്കിലും സുപ്രീംകോടതി 2021ല്‍ സംവരണം റദ്ദാക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group