ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന്‍ ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി. വിശുദ്ധ ആഗസ്റ്റീന് കത്തെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സുഹൃത്തായ ഹിലാരിയുമൊന്നിച്ച് പാപ്പായായ വിശുദ്ധ സെലസ്റ്റിന്‍-I നെ കാണുവാന്‍ റോമിലേക്കൊരു അദ്ദേഹം തീര്‍ത്ഥയാത്ര നടത്തി.
ഇതിനിടെ വിശുദ്ധ പ്രോസ്പര്‍, വിശുദ്ധ ജോണ്‍ കാസ്സിയന്റെ മോക്ഷത്തെ കുറിച്ചുള്ള സെമി-പെലജിയാനിസം എന്ന സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തു. വിശുദ്ധന്‍ പദ്യങ്ങളും, ലഘുപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.വിശുദ്ധ പ്രോസ്പര്‍ മഹാനായ വിശുദ്ധ ലിയോ പാപ്പായുടെ സെക്രട്ടറിയായിരുന്നുവെന്നും പറയപ്പെടുന്നു.
463-ല്‍ റോമിലെ ഇറ്റലിയില്‍ വെച്ച് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group