പ്രോലൈഫ് സമിതിയുടെ മാർച്ച്‌ ഫോർ കേരള യാത്ര മലപ്പുറത്ത്‌

ജീവനും ജീവിതവും സംരക്ഷിക്കപെടണം എന്ന സന്ദേശവുമായി കെസിബിസി പ്രോലൈഫ് സമിതിയുടെ മാർച്ച്‌ ഫോർ കേരള യാത്ര മലപ്പുറത്ത്‌ എത്തിച്ചേർന്നു.

കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിച്ച ജീവൻ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, ദയാവധം, ലഹരിവസ്തുക്കൾ അരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാത്രയ്ക്ക് ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടാൻ, ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. മജീഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം നൽകുന്ന മാജിക്ക് പരിപാടികളിലൂടെ സാമൂഹ്യതിന്മകൾക്ക് എതിരെ സന്ദേശം നൽകിയത് അനേകരെ ആകർഷിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group