മതപരിവർത്തന നിയമത്തിനും സർവ്വേയ്ക്കും എതിരെ റാലി സംഘടിപ്പിച്ചു …

കർണാടക സർക്കാരിന്റെ ക്രൈസ്തവരെക്കുറിച്ചുള്ള സർവ്വേയ്ക്കും മതപരിവർത്തന നിരോധിത നിയമത്തിനും എതിരെ ബാംഗ്ലൂർ യൂണൈറ്റഡ് ക്രിസ്ത്യൻഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി. ബാംഗ്ലൂർ അതിരൂപത മുൻകൈയെടുത്ത റാലിയിൽ മറ്റ് കത്തോലിക്കാരൂപതകളും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പങ്കെടുത്തു.
മതപരിവർത്തന നിരോധിത നിയമം ക്രൈസ്തവരെ ആക്രമിക്കാൻ ഹൈന്ദവതീവ്രവാദികൾക്ക് ലഭിച്ചിരിക്കുന്ന ലൈസൻസ് അല്ല എന്ന് ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷമാണെങ്കിലും ഈ അനീതിക്കെതിരെ പോരാടാൻ എല്ലാ ക്രൈസ്തവരും മുന്നിട്ടിറങ്ങണമെന്നും ന്യൂനപക്ഷമായ ക്രൈസ്തവർ ഒരിക്കലും ഗവൺമെന്റിന് മുമ്പിൽ അടിയറവ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിക്കാണ് ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അത് രണ്ടായിരമാക്കി ചുരുക്കുക യായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group