പഠനമേഖലക്ക് കൈത്താങ്ങായി മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റ്

കൊറോണ മഹാമാരി മൂലം പഠനം ഓൺലൈൻ ആയപ്പോൾ സ്മാർട്ഫോണുകൾ വാങ്ങാൻ നിർധനരായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണംചെയ്ത് മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റ്.
മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : ശ്രീ: രാജേഷ് പി.കെ നിർവ്വഹിച്ചു. വൈസ് പ്രസി: ശ്രീമതി :ജെസ്സി വാഴപ്പള്ളിൽ സന്നിഹിതനായിരുന്നു . കണ്ണൂർ ഡിവിഷൻ പ്രസി: സജീവ് മറ്റത്തിനാനിക്കൽ സെക്ര: ബേബി കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നല്കി.
ഈ സംരംഭത്തിൽ സാമ്പത്തികമായി സഹായിച്ച എല്ലാവരോടും മരിയൻ സൈന്യം വേൾഡ് മിഷൻ കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് നന്ദിപറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group