മരിയൻ സൈന്യം വേൾഡ് മിഷൻ പാലക്കാട് ഗ്രൂപ്പിന്റെ ഭക്ഷ്യ ധാന്യകിറ്റ് വിതരണവും, ചികിത്സാ ധനസഹായ വിതരണവും നടന്നു.

ജോസ് വടക്കേക്കര.
പാലക്കാട്.

പാലക്കാട് :വടക്കുംചേരി ലൂർദ് മാതാ ഫൊറോനാ പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷന്റെ പാലക്കാട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 30 ഐറ്റങ്ങൾ അടങ്ങിയ 30 കിറ്റുകളുടെ വിതരണം പള്ളി വികാരി ബഹു.റവ.ഫാ.ജെയ്സൺ കൊള്ളന്നൂർ, ജില്ല പ്രസിഡൻ്റ് ജോൺ മണ്ടക്കളം എന്നിവർ ചേർന്ന് നിർവഹിച്ചു. ക്യാൻസർ രോഗികൾ ഉള്ള പ്രതിമാസ ചികിത്സ ധനസഹായ വിതരണം ബഹു. അലൻ കുന്നുപുറത്ത് അച്ചനും,
ജില്ല സെക്രട്ടറി ഫിലിപ്പ് കണച്ചിപരുത്ത, ജില്ല ട്രഷർ സിജോ മുതുകാട്ടിൽ എന്നിവർ ചേർന്ന് നടത്തി.നിർദ്ധന ക്യാൻസർ രോഗികൾക്ക് ചിക്തസ ധനസഹായം, പരിചരണം, കോവിഡ് രോഗികൾക്ക് മരുന്ന്, ഭക്ഷണം, ചികിത്സ,യാത്രാ സൗകര്യം, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ഭവനങ്ങൾ, വഴികൾ, എന്നിവ അണുവിമുക്തമാക്കൽ, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന സജീവമാണ്.മരിയൻ സൈന്യം എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ
ബിജോയി ജോർജ്, ഷാജി എബ്രാഹം,ഷൈജു വള്ളോംകോട്, ടോമി കവുന്നുങ്കൽ ,ഷൈജൻ വലിയപറമ്പിൽ, ബിനോ നമ്പ്യാർ മഠം, സന്തോഷ് അറയ്ക്കൽ എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group