ചെങ്കടലിലും അറബിക്കടലിലും ആക്രമണം തുടര്‍ക്കഥയായതോടെ സുരക്ഷാവിന്യാസം ശക്തിപ്പെടുത്താൻ നാവികസേന.മുമ്ബത്തെ ആറു യുദ്ധക്കപ്പലുകള്‍ക്കൊപ്പം നാലെണ്ണംകൂടി വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും നാവികസേന അറിയിച്ചു.
യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്ന് നാവികസേനാമേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് കൂടുതല്‍ സേനാവിന്യാസം.
ജി.പി.എസ്. ജാമറുകള്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകളെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇതിനോടകം സജ്ജീകരിച്ചുകഴിഞ്ഞു. എന്തുവിലകൊടുത്തും കടല്‍ക്കൊള്ള തടയാൻ നടപടിയെടുക്കാൻ നാവികോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയൻ തീരത്തുനിന്ന് തട്ടിക്കൊണ്ടുപോയ എം.വി. ലീല നോര്‍ഫോക്ക് എന്ന നൈജീരിയൻ ചരക്കുകപ്പലില്‍ നിന്ന് 15 ഇന്ത്യക്കാരുള്‍പ്പെടെ 21 ജീവനക്കാരെയും വെള്ളിയാഴ്ച നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group