ഷംഷാബാദ് : ഷംഷാബാദ് രൂപതയുടെ നേതൃത്വത്തിൽ യുവതീ-യുവാക്കൾക്ക് മാരേജ് പ്രിപ്പറേഷൻ കോഴ്സ് നവംബർ 13, 14, 15 തിയ്യതികളിൽ നടത്താൻ തീരുമാനമായി. കൊറോണയുടെ പ്രതിബന്ധങ്ങൾ നേരിടേണ്ടതിന്റെ ഭാഗമായി സൂം അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി യുവതീ-യുവാക്കളെ ഏകോകിപ്പിക്കാനാണ് രൂപതയുടെ ഡിപ്പാർട്ടമെന്റ് ഓഫ് ഫാമിലി അപ്പോസ്റ്റോലേറ്റിന്റെ തീരുമാനം.
റെജിസ്ട്രേഷൻ ഫീസായി ആയിരം രൂപ ഈടാക്കുന്ന ഈ കോഴ്സിൽ പരമാവധി യുവതീ-യുവാക്കളെ ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് ഫാദർ അബ്രഹാം പറയുന്നത്. ഒരു വർഷത്തെ കാലാവധിയാണ് ഈ കോഴ്സിനോടൊപ്പം നൽകുന്ന സർട്ടിഫിക്കറ്റിനുള്ളത്. ഈ കോഴ്സിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന യുവതീ-യുവാക്കൾ മുൻകൂട്ടി വാട്ട്സപ്പ് വഴിയോ, ഇമെയിൽ വഴിയോ റെജിസ്ട്രേഷൻ ഉറപ്പുവരുത്തണമെന്ന് അറിയിച്ചിട്ടുണ്ട്. രൂപതയുടെ കീഴിലുള്ള, വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീ-യുവാക്കളും നിർബന്ധമായും മാരേജ് കോഴ്സിന്റെ ഭാഗമാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.