അല്മായര്ക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്ത്തോമ്മാവിദ്യാനികേതന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മാ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
ഇരുപത്തയ്യായിരം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഭാരതീയ പൗരസ്ത്യ ക്രൈസ്തവ പൈതൃകത്തോട് ബന്ധപ്പെട്ട് ദൈവശാസ്ത്രം, കല, സാഹിത്യം, വാസ്തുശില്പം,പുരാവസ്തുഗവേഷണം, ചരിത്രം, ദൈവാരാധന തുടങ്ങിയ മേഖലകളില്‍ മികച്ചസംഭാവനകള്‍ നല്‍കുന്നവരില്‍നിന്നാണ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.
ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ ക്രൈസ്തവഅക്രൈസ്തവഭേദമെന്യേ ആര്‍ക്കും സ്വന്തമായോ മറ്റുള്ളവര്ക്കുവേണ്ടിയോ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. 2021 ഡിസംബര്‍ 31 വരെയുള്ളസംഭാവനകള് മാത്രമേ പുരസ്കാരത്തിനായി പരിഗണിക്കുകയുള്ളു.നാമനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പരിഗണിക്കപ്പെടേണ്ട വ്യക്തിയുടെ ഫോട്ടോ, സംഭാവനകള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍, മറ്റു ഫോട്ടോഗ്രാഫുകള്‍, ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയും സമര്‍പ്പിക്കണം.
അപേക്ഷാഫോറം നേരിട്ടോ, തപാലിലോ നല്‍കാം. പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 15 നകം സെക്രട്ടറി, മാര്‍ത്തോമ്മാ പുരസ്കാരം, മാര്‍ത്തോമ്മാ വിദ്യാനികേതന്‍, പിബി നമ്പര്‍ 20, ചങ്ങനാശേരി 686 101 കേരള എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group