കുർബാന ഏകീകരണം സംബന്ധിച്ച് വൈദികന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ…

തൃശ്ശൂർ :കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് വൈദികന്റെ പേരിൽ വ്യാജ പോസ്റ്റുകൾ സോഷ്യൽമീഡിയായിൽ വ്യാപകമാകുന്നു.

തൃശ്ശൂർ അതിരൂപതയിലെ വൈദികനായ ഫാ. ജോൺ അയ്യങ്കാനയിലിന്റെ ചിത്രവും വാർത്തയും വച്ചുകൊണ്ടുള്ള പോസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് മരണം വരെ നിരാഹാരമിരിക്കുമെന്നും തങ്ങളുടെ മരണത്തിന് ആരു ഉത്തരവാദിയായിരിക്കും എന്നും മറ്റുമുള്ള ചോദ്യങ്ങളുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത് എന്നാൽ ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന ഈ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഫാ.ജോൺ അയ്യങ്കാന വിശദീകരണം നല്കി. ഞങ്ങൾ ചെയ്യുന്നതും പറയുന്നതും വ്യക്തമായി അറിയിക്കുന്നുണ്ട്. ഇത്തരം നടപടികൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും ഫാ. ജോൺ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group