നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; പ്രാർത്ഥനാലയം അഗ്നിക്കിരയാക്കി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. 5 പേരെ അക്രമികൾ തട്ടിക്കൊണ്ടു പോകുകയും, പ്രദേശത്തെ പ്രാർത്ഥനാലയം അഗ്നിക്കിരയാക്കുകയും ചെയ്തു.

ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം അറുപതിലധികമായി.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പള്ളിയിൽ അതിക്രമിച്ച് കയറിയ ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

ലോഗോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ സ്വരേവ് ഗ്രാമത്തിലെ അകെനാവെയിലെ പള്ളിയിൽ ആരാധന നടത്തിയിരുന്ന ക്രിസ്ത്യാനികൾക്ക് നേരെയായിരുന്നു ആക്രമണം. തുടർന്ന് പ്രദേശത്തെ നിരവധി വീടുകളും തീവ്രവാദികൾ തകർത്തു. ഏഴു ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും ചെയ്തു.

തുടർച്ചയായി നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഫലമായി അനേകം ക്രൈസ്തവർ നാടുവിട്ടു പോകാൻ നിർബന്ധിതരായിരിക്കു കയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group