വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം: പ്രാർത്ഥനയുമായി സഭാ നേതൃത്വം.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, ജനവാസമേഖലയിലേക്കു ലാവ ഒലിച്ചിറങ്ങിയതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് പ്രദേശത്തുനിന്ന് പലായനം ചെയ്തത്.പ്രധാന നഗരമായ ഗോമയ്ക്ക് സമീപമുള്ള നൈരാ ഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്, അഗ്നിപർവ്വത പൊട്ടിത്തെറി തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥനയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭാനേതൃത്വം.ഏകദേശം 20 ലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തില്‍ ഇത്തരമൊരു പ്രകൃതി ദുരന്തം വൻ പ്രതിസന്ധിയണ് സൃഷ്ടിച്ചിരിക്കുന്നത്.പാലായനം ചെയ്ത ജനങ്ങൾക്കുവേണ്ടി ആരാധനാലയങ്ങളും സ്കൂളുകളും വിട്ടു നൽകിയിട്ടുണ്ട്.സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ സമ ലുക്കോന്‍ഡെ അടിയന്തിര യോഗം വിളിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group