മേയ് :22 രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം നൽകി റോമാ രൂപത.

രോഗികളായി കഴിയുന്നവർക്കു വേണ്ടി മെയ്‌ 22-ന് പ്രത്യേക പ്രാർത്ഥന നടത്താൻ ആഹ്വാനം നൽകി റോമ രൂപത.
ഇതോടനുബന്ധിച്ച് റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘ദിവീനോ അമോരെ’ (ദൈവീക സ്‌നേഹത്തിന്റെ) ദൈവാലയത്തിൽ പ്രത്യേക തിരുക്കർമ്മങ്ങളും രൂപത ക്രമീകരിച്ചതായി രൂപതയുടെ അധ്യക്ഷൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.കോവിഡ് സാഹചര്യം മൂലം ആഗോള രോഗീദിനം ആചരിക്കുന്ന ഫെബ്രുവരി 11ന് ദിനാചരണം മാറ്റിവച്ച അവസരത്തിലാണ് തിരുക്കർമ്മങ്ങൾ മെയ് 22-ന് നടത്താൻ രൂപത തീരുമാനിച്ചത്.രാവിലെ 9.30ന് ജപമാല പ്രാർത്ഥനയോടെയായിരിക്കും പ്രാർത്ഥനചരണത്തിന് ആരംഭം കുറിക്കുക.തുടർന്ന് രോഗാവസ്ഥയെ അതിജീവിച്ച ഇറ്റാലിയൻ മാധ്യമ പ്രവർത്തക ഇസബെല്ല കിയോ തന്റെ വിശ്വാസസാക്ഷ്യം പങ്കുവയ്ക്കും.അതേ തുടർന്ന് 11.30 ന് അർപ്പിക്കുന്ന ദിവ്യബലിക്ക് റോമാ രൂപതയുടെ കർദിനാൾ വികാർ ആഞ്ചലോ ദെ ദൊണാത്തിസ് മുഖ്യകാർമികത്വം വഹിക്കും.
എല്ലാ രോഗികളെയും ദിവീനോ അമോരെയിലെ കന്യകയ്ക്ക് സമർപ്പിക്കുന്നതോടെയാകും തിരുക്കർമ്മങ്ങൾ സമാപിക്കുക. ‘അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി,’ എന്ന തിരുവചനമാണ് ദിനാചരണത്തിന്റെ ആപ്തവാക്യം.അന്നേ ദിനത്തിൽ രക്തദാനം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group