സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിൽ ഇനി വിൻഡോസിന് പകരം ‘മായ’

ഭാരതത്തിൽ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിൻഡോസിന് പകരമായി ‘മായ’ എന്ന പേരില്‍ സ്വന്തം തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം.

കംപ്യൂട്ടര്‍ സുരക്ഷ വര്‍ധിപ്പിക്കാനും സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് ‘മായ’ ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച ‘മായ ഒഎസ്’ ഉടൻ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്ബ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരമായി ഇൻസ്റ്റാള്‍ ചെയ്യും.

വര്‍ഷാവസാനത്തോടെയാണ് ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഈ തന്ത്രപരമായ നീക്കം മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും വിദേശ സോഫ്‌റ്റ്‌വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയും ‘മായ ഒഎസ്’ ലേക്ക് മാറാൻ ഒരുങ്ങുകയാണ്. 2021-ല്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഈ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group