പരാതിക്കാരോട് അപമാര്യാദയായി പെരുമാറിയ എംസി ജോസഫൈനെ പുറത്താക്കണം : കെസിവൈഎം ജൂഡ്സ് മൗണ്ട്.

വെള്ളമുണ്ട (വയനാട്) : പരാതിക്കാരോട് അപമാര്യാദയായി പെരുമാറിയ എംസി ജോസഫൈനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ച് കെസിവൈഎം ജൂഡ്സ് മൗണ്ട്. വനിത കമ്മീഷൻ അധ്യക്ഷയായി തുടരാൻ താൻ അയോഗ്യയാണെന്ന് ദിനം പ്രതിയുള്ള പ്രവർത്തികളിലൂടെ സമൂഹത്തിനു മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ് നിലവിലെ വനിത കമ്മീഷൻ അധ്യക്ഷ എന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. തങ്ങൾ അനുഭവിക്കുന്നതും നേരിടുന്നതുമായ ക്രൂരതകളെ കുറിച്ച് പറയുവാൻ വിളിക്കുന്ന സ്ത്രീകളോടുള്ള എംസി ജോസഫൈന്റെ പെരുമാറ്റ രീതി തീർത്തും പ്രതിഷേധാർഹമാണെന്നും, ഇത്തരം വിവേക ശൂന്യരായ ആളുകളെ അധികാര സ്ഥാനങ്ങളിൽ കയറ്റി ഇരുത്തരുത് എന്നും കത്തിൽ ആവശ്യപ്പെടുന്നു. ജനാതിപത്യ വ്യവസ്ഥ പിന്തുടരുന്ന ഭാരത നാട്ടിൽ ഇത്തരം ബ്യൂറോക്രാറ്റുകളുടെ തോന്ന്യാസങ്ങൾ ഇനിയും അനുവദിക്കുവാൻ സാധിക്കില്ല എന്നും, അഹങ്കാരികളായ സർക്കാർ ഉദ്യോഗസ്ഥരെ നിലക്ക് നിർത്തുവാൻ ഭരണകൂടം തയ്യാറാവണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്ന ആളുകൾക്ക് അല്പമെങ്കിലും വിവേകം ഉണ്ടോയെന്ന്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group