ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്നത് മാധ്യമ വേട്ട : ഫാദർ സേവ്യർ ഖാൻ വട്ടായില്‍..

കേരളത്തിലെ മാധ്യമങ്ങള്‍ ക്രൈസ്തവ സമൂഹത്തിനെതിരെ നടത്തുന്നത് മാധ്യമവേട്ടയും സമുദായ ഹത്യയുമാണെന്ന് ഫാദർ സേവ്യർ ഖാൻ വട്ടായില്‍ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമുദായത്തെ ഉന്‍മൂലനം ചെയ്യാന്‍ മനപൂര്‍വ്വമോ അല്ലാതെയോ കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ ഇടയില്‍ വളരെ പ്രബലമായൊരു പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമുദായത്തിന് അതിന്റേതായ വിശ്വാസ ആചാരങ്ങളും നേതൃത്വങ്ങളും ഭരണസംവിധാനങ്ങളും വിശ്വാസ പ്രമാണങ്ങളും തത്വ സംഹിതകളും സംസ്‌കാരവും ജീവിത രീതികളും വേഷവിധാനങ്ങളുമുണ്ട്, ഇവയെല്ലാം തെറ്റായി പ്രചരിപ്പിക്കുക വഴി മാധ്യമങ്ങള്‍ സഭയെ ഇല്ലാതാക്കാന്‍ നോക്കുകയാണ് ചെയ്യുന്നത്.പുതിയതായി റിലീസ് ചെയ്ത സാറാസ് എന്ന ചലച്ചിത്രത്തെപ്പറ്റിയും അച്ചന്‍ പറയുകയുണ്ടായി . സഭ വിശ്വസിക്കുന്ന കുടുംബത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ആ സിനിമ ആക്രമിക്കുന്നത്. ദൈവത്തിന്റെ ദാനമായ ജീവനെ കുടുംബങ്ങളില്‍ സ്വീകരിച്ച് അതിനെ പരിപാലിച്ച് കുടുംബത്തെ പവിത്രമായി കാണുന്ന ഒരു സമൂഹം. ആ പവിത്രമായ വിശ്വാസത്തിന്റെ കടയ്ക്കല്‍ കോടാലി വെയ്ക്കുന്ന ഒരാശയമാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് സിനിമയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തമായി ലഭിക്കുന്ന പ്രബോധനങ്ങള്‍ അവരുടെ വിശ്വാസ പ്രാര്‍ത്ഥന ജീവിത രീതികളെയും, കുടുംബ സംവിധാനങ്ങളെ മാറ്റിമറിക്കുമെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ ചൂണ്ടിക്കാണിച്ചു .ക്രൈസ്തവര്‍ പരിപാവനമായി കാണുന്ന അനുഷ്ഠാനങ്ങളെ ആക്ഷേപിക്കുക, ക്രൈസ്തവ ആചാരങ്ങളേയും മതമേലധ്യക്ഷ്യന്‍മാരേയും വിശ്വാസ സംഹിതകളേയും അവഹേളിക്കാന്‍ മാധ്യമങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.2016 ല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ക്രൈസ്തവരെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. ഈശോ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ആ രംഗം. എത്ര മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു സമൂദായത്തെ ആക്രമിക്കുന്നതാണോ കല എന്നും അദ്ദേഹം ചോദിക്കുന്നു. അതുപോലെ തന്നെ വളരെ പരിഹാസ്യമായും അശ്ലീലമായും അന്ത്യത്താഴത്തെ ചിത്രീകരിക്കാന്‍ കഴിയുക എന്നത് ഗൗരവകരവും വേദനാജനകവുമാണ്.ഒരു സിനിമയാണെങ്കിലും ഒരു ചിത്രമാണങ്കിലും അത് പ്രസിദ്ധീകരിക്കുമ്പോള്‍ വേദനിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കണം. ക്രൈസ്തവ സമൂഹം പവിത്രമായി കരുതുന്ന അപ്പോസ്തോലിക സ്ഥാനത്തേയും ഏതെങ്കിലും ഒരു സഹാചര്യത്തില്‍ മ്ലേച്ഛമായി ചിത്രീകരിക്കുന്നതിനെയാണോ ആവിഷ്‌ക്കാരമെന്ന് പറയുന്നത്. ഇതെല്ലാം കണ്ട് മനസ് വേദനിക്കുന്ന ലക്ഷോപലക്ഷം ആളുകള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group