ആയിരങ്ങൾ അണിചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ശ്രദ്ധേയമായി മേഘാലയ മുഖ്യമന്ത്രിയുടെ സാന്നിധ്യം

ഷില്ലോംഗ് അതിരൂപതയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്ത ആയിരങ്ങളുടെ കൂട്ടത്തിൽ മേഘാലയയുടെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയും, കൂടാതെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പങ്കുവെച്ചതും ശ്രദ്ധേയമായി. അനുഗ്രഹദായകമായ ഈ ദിനത്തിൽ സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതിൽ തെല്ലും മടിയില്ലാത്ത ഇന്ത്യയിലെ ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കൊൺറാഡ് സാങ്മ. ലോകജനത ഒന്നടങ്കം കൊറോണ ഭീതിയിലായ 2020ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ (മത്തായി 19:26) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ അനേകരാണ് ഷെയർ ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group