ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ക്രൊയേഷ്യൻ ഫുട്ബോൾ ടീം അംഗങ്ങൾ

ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ക്രൊയേഷ്യൻ ഫുട്ബോൾ ടീം അംഗങ്ങൾ.

ആരാധകർക്ക് നല്ല മാതൃക നൽകാൻ ആത്മീയവും മാനുഷികവുമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ പാപ്പ ടീം അംഗങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയതിന് പരിശുദ്ധ പിതാവ് കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തു. “പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ സന്ദർശനത്തിന് ഞാൻ നന്ദി പറയുന്നു, നിങ്ങളുടെ കായിക, സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് മികച്ച വിജയം നേരുന്നു. ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം. ആരാധകർ, പ്രത്യേകിച്ച് യുവജനങ്ങൾ നിങ്ങളെ അനുകരിക്കും എന്നകാര്യം ഒരിക്കലും മറക്കരുത്: നിങ്ങളുടെ പങ്ക് കായിക മേഖലയ്ക്ക് അപ്പുറത്തേക്ക് പോകുകയും ജീവിതത്തിന്റെയും വിജയത്തിന്റെയും മാതൃകയായി മാറുകയും ചെയ്യുന്നു” – ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group