വിശുദ്ധ നാടിനായി സിനഡംഗങ്ങള്‍ ധനസമാഹരണം നടത്തി

വിശുദ്ധ നാടിനായി സിനഡംഗങ്ങള്‍ ധനസമാഹരണം നടത്തി. ഹമാസ് ഇസ്രായേൽ ജനതയ്ക്കെതിരെ കനത്ത ആക്രമണം നടത്തുകയും അനേകരെ വധിക്കുകയും ചെയ്തതിന്റെ വാർഷിക ദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാന പ്രകാരം ആചരിക്കപ്പെട്ട ഉപവാസ പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ചാണ് ധനസമാഹരണം നടത്തിയത്. ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലായെന്ന് ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കിട്ടുന്ന തുക മുഴുവനും ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m