എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ (99) വിയോഗത്തിൽ അനുസ്മരണ ദിവ്യബലി അർപ്പണവും പ്രാർത്ഥനകളും നടത്തി ബ്രിട്ടണിലെ കത്തോലിക്കാ സഭാ നേതൃത്വം. ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കായി വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസെന്റ് നിക്കോൾസ് മുഖ്യ കാർമികത്വം വഹിച്ചു.‘ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ നിമിഷത്തിൽ, ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും രാജ്ഞിയുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കർദിനാൾ അറിയിച്ചു .ഊർജസ്വലത നിറഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം നമുക്ക് വലിയ നഷ്ടമാണ്. ദൃഢനിശ്ചതയുള്ള വിശ്വസ്തതയുടെയും കർത്തവ്യ നിർവ്വഹണത്തിന്റെയും ഉത്തമ മാതൃകയാണ് ഫിലിപ്പ് രാജകുമാരനെന്നും അദ്ദേഹത്തിന് നിത്യശാന്തി നേരുന്നുവെന്നും ചരമക്കുറിപ്പിൽ കർദിനാൾ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group