ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെങ്ങും ദുഃഖവെള്ളി ആചരിച്ചു

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ പീഡാനുഭവ ചരിത്രവായന, കുരിശു രൂപ വന്ദനം കയ്പുനീര് രുചിക്കല്‍, കുരിശു മരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന കുരിശിന്റെ വഴി എന്നിവ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു എല്ലായിടത്തും ശുശ്രൂഷകള്‍ നടന്നത്.വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. ക്രിസ്തുവിന്റെ കുരിശ്, സ്‌നേഹത്തെയും സമ്പൂര്‍ണ്ണമായ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നുവെന്നും സത്യമായും അത് സമൃദ്ധമായ ജീവന്റെ വൃക്ഷമാണെന്നും ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു.എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോ മര്‍ബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നൽകി.വരാപ്പുഴ അതിരൂപത സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നേതൃത്വം നല്‍കി. ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു കുരിശില്‍ ബലിയായി തന്റെ തന്നെ ജീവന്‍ ബലിയായി നല്‍കിയതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group