ഓസ്ട്രേലിയയില്‍നിന്നുള്ള ഏക വിശുദ്ധയായ മേരി മക്കിലോപ്പിനെ അനുസ്മരിച്ച്. ക്രൈസ്തവ ലോകം..

മെൽബൺ: ഓസ്ട്രേലിയയില്‍നിന്നുള്ള ഏക വിശുദ്ധയായ മേരി മക്കിലോപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ ലോകം.വിശുദ്ധ മേരി മക്കിലോപ്പിന്റെ മരണ തിരുനാളായ ഓഗസ്റ്റ് എട്ടിന് പ്രത്യേക പ്രാർത്ഥനകളാണ് ഓസ്ട്രേലിയയിലെ കത്തോലിക്ക ദേവാലയങ്ങളിൽ നടത്തിയത്.1842 ല്‍ മെല്‍ബണില്‍ ജനിച്ച മേരി ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. 1860 ല്‍ മേരി ഒരു ആത്മീയ ഗുരുവിനെ കണ്ടുമുട്ടി. ജൂലിയന്‍ വുഡ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അവര്‍ ഒരുമിച്ച് സ്ത്രീകള്‍ക്കായി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് എന്ന പേരില്‍ സന്യസ്ത സമൂഹം സ്ഥാപിച്ചു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും സ്‌കൂളുകളും അനാഥാലയങ്ങളും ഓസ്ട്രേലിയയില്‍ സ്ഥാപിച്ചത് ഈ വിശുദ്ധയാണ്. ഓസ്ട്രേലിയയിലെ കത്തോലിക്കാ ഗ്രാമീണ ദരിദ്രര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള സാധ്യതയെക്കുറിച്ചും മേരി സ്വപ്നം കണ്ടിരുന്നു. സ്‌കൂളുകളില്‍ സേവനം ചെയ്യുക, പാവപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കുക, അനാഥാലയം നടത്തുക എന്നിവയായിരുന്നു അവരുടെ കര്‍ത്തവ്യം.
കുറേനാൾ മേരി പലവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോയി. സാമ്പത്തിക ഞെരുക്കം വന്നപ്പോള്‍ സഭാംഗങ്ങള്‍ വീടു തോറും നടന്ന് പണം ശേഖരിച്ചു. എന്നാല്‍ മേരിയുടെ മരണസമയത്ത് ആ സമൂഹം വളരെ വളര്‍ന്നിരുന്നു.2010-ലാണ് പോപ്പ് ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ ഓസ്ട്രേലിയിലെ ആദ്യ വിശുദ്ധയായി സെന്റ് മേരി മക്കിലോപ്പിനെ പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group