അമേരിക്കയിൽ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രോ ലൈഫ് മാർച്ചിനൊരുങ്ങി പുരുഷന്മാർ.
വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിങ്ടൺ ഇതിന് സാക്ഷ്യം വഹിക്കും.നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് തെറ്റാണ്, അത് നിയമവിരുദ്ധവുമാണ്. ഗർഭച്ഛിദ്രം എന്ന പ്രശ്‌നത്തിൽ പുരുഷന്മാരുടെ പങ്ക് തള്ളിക്കളയാനാവില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പുരുഷന്മാർ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകേണ്ട സമയമാണിത്’. ‘ദ മെൻസ് മാർച്ച്’ എന്ന വെബ്‌സൈറ്റിലൂടെ സംഘാടകർ വ്യക്തമാക്കി.സമാധാനപരമായി സംഘടിപ്പിക്കുന്ന മാർച്ചിൽ പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് വൈദികർ,അത്മായർ,സംഘടനാ പ്രവർത്തകർ, തുടങ്ങിയവർ രാവിലെ 11.00ന്, വാഷിങ്ടണിലെ കുപ്രസിദ്ധ ഗർഭച്ഛിദ്ര കേന്ദ്രമായ ‘സുർജിക്ലിനിക്കി’ന് സമീപം കൂടിച്ചേരും.തുടർന്ന്, ‘ഞങ്ങളുടെ ഗർഭസ്ഥശിശുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കൂ,’ എന്ന് രേഖപ്പെടുത്തിയ ബാനറിന് പിന്നിൽ അണിചേർന്ന് വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്യും.മാർച്ച് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group