മഹാമാരിയുടെ നാളുകളിലും പതിവുതെറ്റിക്കാതെ പോളിഷ് നിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം…

മഹാമാരിയുടെ നാളുകളിലും പതിവുതെറ്റിക്കാതെ ദൈവമാതാവിന് സ്തുതിഗീതങ്ങൾ അർപ്പിച്ചും ജപമാല രഹസ്യങ്ങൾ ചൊല്ലിയും നഗരനിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം! മാസാദ്യ ശനിയാഴ്ചകളിൽ പോളണ്ടിലെ നഗരനിരത്തുകൾ സാക്ഷ്യം വഹിക്കുന്ന സവിശേഷതയാണ് പുരുഷന്മാർമാത്രം അണിനിരക്കുന്ന ജപമാല പ്രദക്ഷിണം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംതേടി നാളുകളായി നടത്തുന്ന ഈ മരിയൻ പ്രദക്ഷിണം മഹാമാരിയുടെ നാളുകളിലും മുടങ്ങിയില്ല എന്നതാണ് ശ്രദ്ധേയം.

ഒക്‌ടോബറിലെ മാസാദ്യ ശനിയാഴ്ചയായ മൂന്നാം തിയതി ഏതാണ്ട് 25 നഗരങ്ങളിലാണ് ഇപ്രകാരം ജപമാല പ്രദക്ഷിണം നടന്നത്.പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ഫാത്തിമാദർശനത്തിൽ ദൈവമാതാവ് നൽകിയ നിർദേശമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണം സംഘടിപ്പിക്കാൻ ഇടയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group