വത്തിക്കാൻ സിറ്റി:കോവിഡ് പ്രതിസന്ധിസമയത്തും അതിനുശേഷവും കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ അസോസിയേഷൻ, ഇറ്റാലിയൻ കത്തോലിക്കാ പ്രവർത്തനസമിതി, ഇറ്റാലിയൻ സ്പോർട്സ് സെന്റർ എന്നിവർ ബൊളോജ്ഞ യൂണിവേഴ്സിറ്റിയിലെ സുരക്ഷയ്ക്കും പീഡന ഇരകൾക്കുമായുള്ള വിഭാഗവുമായി ചേർന്നൊരുക്കിയ “കോവിഡ്-19 സമയത്തും അതിനുശേഷവും കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുക” എന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് , കുട്ടികൾക്കെതിരായ തെറ്റുകൾ ഒഴിവാക്കാനും, അവർത്തിക്കപ്പെടാതിരിക്കാനും, ഇങ്ങനെയുള്ള തെറ്റുകൾ മൂടിവയ്ക്കപ്പെടാതിരിക്കാനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തണമെന്ന് മാർപാപ്പാ ഓർമിപ്പിച്ചത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഗവേഷണത്തിന്റെയും പരിശീലനത്തിന്റെയും, പ്രവർത്തനങ്ങളുടെയും ഫലങ്ങൾ ശേഖരിക്കുവാനാണ് ഇപ്പോഴുള്ള ഈ സമ്മേളനമെന്നുo മാർപാപ്പാ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group