ഓസ്ട്രേലിയ : പ്രായമായവരെ സമൂഹത്തിന് ആവശ്യമില്ലെന്ന സന്ദേശമാണ് ദയാവധo നടപ്പിലാക്കുന്നതിലൂടെ സർക്കാർ നൽകുന്നതെന്ന് കുറ്റപ്പെടുത്തി സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷര്‍.ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ സെപ്റ്റംബറില്‍ ദയാവധ ബില്‍ പരിഗണിക്കാനിരിക്കെ, ശക്തമായി പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.വൈദ്യശാസ്ത്രം ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ ആളുകളെ കൊല്ലാനുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത് ഏറെ അപലപനീയമാണെന്നു ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.സമൂഹം ഏറ്റവും കരുതലോടെ ശ്രദ്ധിക്കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെയും പ്രായമായവരെയും ദുര്‍ബലരെയും കൊല്ലാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ലന്നും,പകര്‍ച്ചവ്യാധി മൂര്‍ദ്ധ്യത്തില്‍ നില്‍ക്കുമ്പോമ്പോഴും ലോക്ക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുമ്പോഴും ഈ അവസരത്തില്‍ തന്നെ ബില്‍ പരിഗണിക്കുന്നത് തികച്ചും വിവേകശൂന്യമാണെന്നു ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group