അഫ്ഗാനിസ്ഥാനിൽ തുടരുന്ന മലയാളി കന്യാസ്ത്രീ സുരക്ഷിതയെന്ന് സന്ദേശം.

കബൂൾ :സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന കാസർകോട് സ്വദേശി തെരേസ ക്രാസ്റ്റ സുരക്ഷിതയാണ് യെന്ന് സന്ദേശം.നെല്ലിയാടിയിലെ കോൺവെന്റിലും പിന്നീട് മംഗലാപുരം ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സിസ്റ്റര്‍ തെരേസ, അഫ്ഗാനിസ്ഥാനില്‍ എത്തിയത്.അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് ശുശ്രൂഷയും അവര്‍ക്കുള്ള വിദ്യാഭ്യാസപരമായ സഹായവുമാണ് ഇവര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.തീവ്രവാദ ഭീഷണിയിലും പതറാതെ ശുശ്രൂഷയുമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഇതിനിടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും നിലവിൽ ഇപ്പോൾ സുരക്ഷിതയാണെന്നും സിസ്റ്റർ കാസര്‍ഗോഡുള്ള വീട്ടുകാരെ അറിയിച്ചു. സാഹചര്യം അനുകൂലമായാല്‍ ഇറ്റലിയിലേക്ക് പോകുവാനാണ് ഉദ്ദേശിക്കുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കി.അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group