മാർപാപ്പയ്ക്ക് മെസ്സിയുടെ സമ്മാനം! സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു.

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ഫുട്‌ബോൾ താരം ലയണൽ മെസിയുടെ സ്‌നേഹസമ്മാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
തന്റെ പുതിയ ടീമായ, ‘പി.എസ്.ജി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രാൻസിലെ ‘പാരീസ് സെന്റ് ജെർമെയ്ൻ’ ക്ലബിൽ താൻ അണിയുന്ന 30-ാം നമ്പർ ജേഴ്‌സിയാണ് മെസി പാപ്പയ്ക്ക് സമ്മാനിച്ചത്.

‘പാപ്പാ ഫ്രാൻസിസ്‌ക്കോയ്ക്ക് വളരെ സ്‌നേഹപൂർവം,’ എന്ന് രേഖപ്പെടുത്തി അതിനുതാഴെ മെസി ഒപ്പുവെച്ച ജേഴ്‌സിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫ്രാൻസ്- വത്തിക്കാൻ നയതന്ത്രബന്ധത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് വത്തിക്കാനിലെത്തിയ ഫ്രഞ്ച് പ്രധാനമന്ത്രി ജീൻസ് കാസ്റ്റെക്കിന്റെ കൈവശം പാപ്പയ്ക്കുള്ള സമ്മാനം മെസി കൊടുത്തയക്കുകയായിരുന്നു.

അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ സ്വകാര്യ ലൈബ്രറിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സമ്മാനം പാപ്പയ്ക്ക് കൈമാറുകയും ചെയ്തു. ചില്ലുകൊണ്ട് ഫ്രയിം ചെയ്ത ബോക്‌സിലാണ് സമ്മാനം നൽകിയത്. സമ്മാനം സസന്തോഷം നോക്കിക്കണ്ട പാപ്പ, മെസി എഴുതിയ കുറിപ്പ് കൗതുകപൂർവം വായിക്കുകയും ചെയ്തു.

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ അംഗമായിരുന്നപ്പോൾ തന്റെ 10-ാം
നമ്പർ ജേഴ്‌സി മെസി പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group