കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ ട്രാവൽ കാർഡ് സൗകര്യമൊരുക്കി വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ യാത്ര
ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.
വിദ്യ-45 എന്ന പേരിലാണ് പുതിയ ട്രാവൽ കാർഡ് അറിയപ്പെടുക. പ്രശസ്ത നിർമ്മാതാവായ സാന്ദ്ര തോമസിന്റെ മക്കളായ കെയ്റ്റ്‌ലിനും, കെൻഡലും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യ-45 പാസ് നൽകി ഉദ്ഘാടനം ചെയ്തു.
കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. വിദ്യ-45 കാർഡ് ഉപയോഗിച്ച് 45 ദിവസത്തിനകം ഒരു വിദ്യാർത്ഥിക്ക് 50 യാത്ര വരെ നടത്താൻ സാധിക്കും. ഏത് മെട്രോ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്യാവുന്ന പുതിയ ട്രാവൽ കാർഡിന്റെ നിരക്ക് 495 രൂപയാണ്. 25 വയസിൽ താഴെയുള്ള വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, 25 വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോച്ചിംഗ് സെന്ററുകളിലെ അധികൃതരിൽ നിന്ന് ഫോട്ടോ പതിച്ച സത്യവാങ്മൂലം സമർപ്പിച്ച് പാസ് വാങ്ങാൻ കഴിയുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group