നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് സ്വീകരണം നൽകി

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ മാർ തോമസ് തറയിൽ പിതാവിന് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത മെത്രാസന മന്ദിരത്തിൽ സ്വീകരണം നൽകി.

ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായുടെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവും സന്നിഹിതനായിരുന്നു. ദൈവാശ്രയബോധത്തിലും സഭാസ്നേഹത്തിലും അടിയുറച്ചുനിന്ന് ഉദാത്തമായ കാഴ്ചപ്പാടോടെ നിസ്തുലമായ മേല്പട്ടശുശ്രൂഷ മാതൃകാപരമായി നിർവ്വഹിച്ച മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സേവനങ്ങളെ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ശ്ലാഘിക്കുകയും നന്ദി പറയുകയും ചെയ്തു.

ചങ്ങനാശേരി അതിരൂപതയെ കാലാനുസൃതമായി നയിക്കാൻ ദൈവം നിയോഗിച്ചിരിക്കുന്ന മാർ തോമസ് തറയിൽ പിതാവിന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും മാർ മാത്യു മൂലക്കാട്ട് പിതാവ് നേരുകയുണ്ടായി. കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത കൂരിയാ അംഗങ്ങൾ, വൈദിക-സമർപ്പിത- സമുദായ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group