മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആഘോഷങ്ങൾ നാ​​ളെ…

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആഘോഷങ്ങൾ നാ​​ളെ നടക്കും. രാ​​വി​​ലെ 6.30ന് ​​മാ​​ർ ജോസഫ് പ​​വ്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും.വൈകുന്നേരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അനുമോദന സമ്മളനം നടത്തും.

ഏ​​ഴ് വാ​​ല്യ​​ങ്ങ​​ളാ​​യി ത​​യാ​​റാ​​ക്കി​​യ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ സമ്പൂർണ്ണ കൃ​​തി​​ക​​ളു​​ടെ സ​​മാ​​ഹാ​​രം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ഈ ​​മേ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​മെ​​ന്ന് അ​​തി​​രൂ​​പ​​താ വി​​കാ​​രി​​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പ​​ടി​​യ​​ത്ത് പ​​റ​​ഞ്ഞു.

സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ, ആ​​രാ​​ധ​​നാ​​ക്ര​​മം, സ​​ഭാ വി​​ജ്ഞാ​​നീ​​യം, വി​​ദ്യാ​​ഭ്യാ​​സം, മ​​തം-​​രാ​​ഷ്ട്രം-​​രാ​ഷ്ട്രീയം, സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് കൃ​​തി​​യി​​ലു​​ള്ള​​ത്.

മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ള​​ർ എ ​​ഹോം പ​​ദ്ധ​​തി​​യി​​ലൂ​​ടെ നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് അൻപത് ഭ​​വ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group