മെക്സിക്കൻ നിരത്തുകളെ ഭക്തിസാന്ദ്രമാക്കികൊണ്ട് പുരുഷന്മാരുടെ ആദ്യ ജപമാല പ്രാർത്ഥന നടന്നു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജപമാല പ്രാർത്ഥന മെക്സിക്കോയിൽ സംഘടിപ്പിക്കുന്നത്. ക്രിസ്തുരാജൻ നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യവും അന്തരീക്ഷത്തിൽ മുഴങ്ങിയിരുന്നു.
മെട്രോപ്പോലീത്തൻ കത്തീഡ്രലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതിന് ശേഷമാണ് ജപമാല പ്രാർത്ഥന പുരുഷന്മാർ ആരംഭിച്ചത്. എണ്ണൂറോളം പേരാണ് ഇതിൽ പങ്കെടുത്തത്.
പോളണ്ടിൽ ആരംഭിച്ച മെൻസ് റോസറി എന്ന ഇന്റർനാഷനൽ പ്രെയർ മൂവ്മെന്റിനെ തുടർന്ന് ലാറ്റിൻ അമേരിക്കയിൽ നിരവധി ജപമാല പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മെക്സിക്കോയിൽ ഇത് ആദ്യമായിട്ടാണ് ജപമാല റാലി സംഘടിപ്പിക്കുന്നത്.
അവൻ പറയുന്നതു പോലെ ചെയ്യുക എന്ന മാതാവിന്റെ വാക്കുകൾ അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ജപമാല റാലിയുടെ സംഘാടകർ പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group