മെക്സിക്കോയിലെ, ജാലിസ്കോ സാൻ ജുവാൻ ഡി ലോസ് ലാഗോസ് രൂപതയിലെ വൈദികനെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. ഫാ. ജുവാൻ അംഗുലോ ഫൊൻസെക ആണ് കൊല്ലപ്പെട്ടത്.
53 കാരനായ പുരോഹിതന്, രണ്ടു തവണ പിന്നിൽ നിന്നും വെടിയേറ്റതായി മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു. ജാലിസ്കോ സംസ്ഥാനത്തെ അറ്റോടോണിൽകോ എൽ ആൾട്ടോ മുനിസിപ്പാലിറ്റിയിലാണ് കൊലപാതകം നടന്നത്. പ്രദേശത്തെ ഭൂമിതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദികന്റെ മരണത്തിൽ ദൈവത്തിന്റെ കരുണക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും അദ്ദേഹത്തിന് ആത്മശാന്തി നേരുകയും ചെയ്യുന്നതായി രൂപത അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group