മൈക്കിൾ.എ. കള്ളിവയലിൽ അന്തരിച്ചു.

മുണ്ടക്കയം:കേരള കാത്തലിക് ട്രസ്റ്റിന്റെ മുൻ പ്രസിഡന്റും,ദീപിക ദിനപത്രത്തിന്റെ മുൻ ഡയറക്ടറും പ്രമുഖ വ്യവസായിയും റബ്ബർ ബോർഡ് വൈസ് ചെയർമാനുമായിരുന്ന മൈക്കിൾ.എ.കള്ളിവയലിൽ അന്തരിച്ചു.കുട്ടിക്കാനത്തെ സ്വവസതിയിൽ ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ശവസംസ്കാരം പിന്നീട് നടക്കും.വിളക്കുമാടം കെ സി എബ്രഹാം- ഏലിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനായ മൈക്കിൾ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽനിന്ന് ബിരുദം നേടി.
തുടർന്ന് പീരുമേട്ടിൽ റബ്ബർ, തേയില, കാപ്പി,കൃഷികൾ നടത്തി നൂതന രീതികൾ ആവിഷ്കരിക്കുകയും പ്രചാരം നൽകുകയും ചെയ്തതോടെ പ്രമുഖനായ പ്ലാൻറർ എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തി.1977-ൽ റബർ സംസ്കരണത്തിന് പാലാ പൈകയിൽ ഹീവിയ ക്രംബ് ഫാക്ടറി ആരംഭിച്ചു….മുണ്ടക്കയം ഏന്തയാർ ജെ.ജെ.മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മുപ്പത്തഞ്ചാം മൈലിലെ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിനും കുട്ടിക്കാനം മരിയൻ കോളേജിന്റെ സ്ഥാപനത്തിലും തുടർ പ്രവർത്തനങ്ങളിലുമെല്ലാം മുൻനിരയിൽ ഉണ്ടായിരുന്ന പ്രമുഖ വ്യക്തിയായിരുന്നു മൈക്കിൾ.എ.കള്ളിവയലിൽ.മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെയും പൈക ലയൺ കണ്ണാശുപത്രിയുടെയും വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം പെരുവന്താനം പഞ്ചായത്ത് അംഗമായും പെരുവന്താനം സർവീസ് സഹകരണ ബാങ്ക്,സൊസൈറ്റി, എന്നിവയുടെ സ്ഥാപക പ്രസിഡന്റായും കുട്ടിക്കാനം മരിയൻ കോളേജ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു…പാലാ ഇടമറ്റം കുരുവിനാക്കുന്നേൽ കുടുംബാഗമായ മറിയാമ്മയാണ് ഭാര്യ.
മക്കൾ:റാണി,വിമല,ഗീത,ജോസഫ് മൈക്കിൾ,റോഷൻ. ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളുടെ യും സന്യാസ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും അഗതിമന്ദിരങ്ങളുടെയുമൊക്കെ സ്ഥാപനത്തിലും പ്രവർത്തനങ്ങളിലും മൈക്കിൾ.എ.കള്ളിവയലിൽ നൽകിയ ഉദാരമായ സഹായ സഹകരണങ്ങളും സേവനങ്ങളും വളരെ വിലപ്പെട്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group