ന്യൂ ഡല്‍ഹി: മൈക്രോസോഫ്റ്റിലെ സാങ്കേതിക തകരാർ മൂലം ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കമ്ബ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
അടുത്തിടെ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ലോകമെമ്ബാടും ബാങ്കുകളിലെയും വിമാനത്താവളങ്ങളിലെയും വരെ പ്രവർത്തനം അവതാളത്തിലായി നിലയിലാണ്.
സ്വിച്ച് ഓണ്‍ ചെയ്‌തതിന് ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ തകരാറിലായതിനാല്‍ അവരുടെ സിസ്‌റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എന്ന് പറയപ്പെടുന്ന ഈ പിഴവ് കാരണം ലോകമെമ്പാടുമുള്ള ലക്ഷ കണക്കിന് ഉപയോക്താക്കളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
നിരവധി കമ്ബനികളെയും ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും ഈ പ്രശ്‌നം സാരമായി ബാധിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. മിക്ക ഇന്ത്യൻ എയർലൈനുകളും എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മൈക്രസോഫ്റ്റ് അറിയിച്ചു.
ആഗോള തലത്തില്‍ പ്രമുഖ കമ്ബനികള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയാണ് ക്രൗഡ് സ്ട്രൈക്ക്. വിവിധ സ്ഥാപനങ്ങള്‍ ഇവരുടെ സുരക്ഷാ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സെക്യൂരിറ്റി ഡാറ്റ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സറിന്റെ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group