വത്തിക്കാന്‍: തിരുസഭ 107 മത് ആഗോള കുടിയേറ്റ – അഭയാർത്ഥി ദിനം ആചരിച്ചു.
മുൻവിധികളും ഭയവുമില്ലാതെ, കുടിയേറ്റക്കാരും, അഭയാർത്ഥികളും, കുടിയൊഴിക്കപ്പെട്ടവരും, മനുഷ്യക്കടത്തിന്‍റെ ഇരകളും ഉപേക്ഷിക്കപ്പെട്ടവരുമായ ഏറ്റം ബലഹീനരോടു ചേർന്നു നില്‍ക്കാൻ എല്ലാവരോടും മാർപാപ്പ ആവശ്യപ്പെട്ടു. ആരേയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ലോകം പണിതുയർത്താന്‍ എല്ലാവരും വിളിക്കപ്പെട്ടവരാണെന്നും മാർപാപ്പാ ഓർമ്മിപ്പിച്ചു.
കാരിത്താസ് ഇറ്റലി ഉൾപ്പെടെ വിവിധ കത്തോലിക്കാ സംഘടനകൾ ദിനാചരണത്തിന് നേതൃത്വം നൽകി.അഭയാർത്ഥികൾക്കയുള്ള വത്തിക്കാൻ വിഭാഗത്തിന്‍റെ സെക്രട്ടറിമാർ കർദ്ദിനാൾ മിക്കായേൽ ചെർണിയും ഫാ. ഫാബിയോ ബാജ്ജോയും പങ്കുചേർന്നു.
അഭയാർത്ഥികളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അന്തർദേശീയ കാത്തലിക് കുടിയേറ്റ കമ്മീഷന്‍റെ (International Catholic Migration Commission) സെക്രട്ടറി ജനറലായ മോൺ. റോബേർത്തോ വിതില്ലോ സംസാരിച്ചു.
അന്തർദേശീയ സമൂഹമെന്ന നിലയിൽ മാത്രമല്ല കത്തോലിക്കാ വിശ്വാസികളും ക്രിസ്ത്യാനികളും എന്ന നിലയിൽ പ്രത്യേകിച്ച് നമുക്ക് അഭയാർഥികളെ സ്വീകരിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പല സമൂഹങ്ങളും പുറത്തു നിന്നു വരുന്നവരോടു കൂടുതൽ അടഞ്ഞ മനോഭാവം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മോൺ. വിതില്ലോ പീഡനങ്ങളുടെ നടുവിൽ അഭയം തേടാനുള്ള അവകാശം നിഷേധിക്കുന്ന പ്രവണതയെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group