ജൂലൈ 11: മെഡിറ്ററേനിയൻ പ്രദേശത്ത് മരിച്ച കുടിയേറ്റക്കാർക്കുള്ള പ്രാർത്ഥന ദിനം..

വത്തിക്കാൻ:ജൂലൈ 11: മെഡിറ്ററേനിയൻ പ്രദേശത്ത് മരിച്ച കുടിയേറ്റക്കാർക്കുള്ള പ്രാർത്ഥന ദിനം ആചരിക്കാൻ ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് ആഹ്വാനം ചെയ്തു.ദാരിദ്ര്യം, സംഘർഷം, പീഡനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന് മെച്ചപ്പെട്ട ജീവിത മാർഗം തേടി യൂറോപ്പിലേക്ക് കുടിയേറുന്ന അഭയാർഥികളിൽ മെഡിറ്ററേനിയൻ പ്രദേശത്തും മറ്റ് കരമാർഗങ്ങളിലുള്ള സാഹസ യാത്രകളിലും മരിച്ച എല്ലാവരുടെയും സ്മരണയ്ക്കായി ജൂലൈ 11 ന് നടക്കുന്ന പ്രാർത്ഥനയിൽ പങ്കുചേരാൻ ഇറ്റലിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് ആഹ്വാനം ചെയ്തു.2021 ലെ ആദ്യ അഞ്ച് മാസങ്ങളിൽ യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടി എത്തിയ 630 ൽ അധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും മധ്യ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചു വെന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐഒഎം) കണക്കുകളനുസരിച്ച് മരണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20ശതമാനം വർദ്ധനവാണ് ഉണ്ടായതെന്നുമാണ് വ്യക്തമാക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group