മ്യാൻമറിൽ കത്തോലിക്കാ ദേവാലയത്തിന് നേരെ സൈന്യത്തിന്റെ ഷെല്ലാക്രമണo

പട്ടാള അട്ടിമറിയെ തുടർന്ന് സംഘർഷഭരിതമായ മ്യാൻമാറിൽ വീണ്ടും ക്രൈസ്തവ ദേവാലയത്തിന് നേരെ സൈന്യത്തിന്റെ ഷെല്ലാക്രമണം.

ദെമോസോ, സുവാൻ ഡു ലാ ഗ്രാമത്തിലെ ഔർ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തിനാണ് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.

വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു ആക്രമണം. സംഘർഷത്തെ തുടർന്ന് പലായനം ചെയ്ത ജനങ്ങൾക്ക് താവളമായിരുന്ന ദേവാലയമായിരുന്നു ഇത്.ആരാധനാലയങ്ങൾക്ക് നേരെ പട്ടാളം നടത്തുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ വാർത്തയാണ് ഇത്.

മനപ്പൂർവ്വo കത്തോലിക്കാ ദേവാലയങ്ങളെ ലക്ഷ്യം വെച്ചു കൊണ്ട് നടത്തുന്ന ആക്രമണമാണ് ഇത് എന്നും.നിരപരാധികളെ കൊന്നൊടുക്കുന്നത് ദൈനംദിന സംഭവമാണെന്നും ഇടവക വികാരി പ്രതികരിച്ചു .

മ്യാൻമറിൽ പട്ടാളവും വിമതരും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനിടയിൽ എട്ടു കത്തോലിക്കാ ദേവാലയങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തകർക്ക പ്പെട്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group