ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയോ? ഹയർസെക്കൻഡറി ചോദ്യം വിവാദമാകുന്നു..

തിരുവനന്തപുരം : ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയോ? എന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ ചോദ്യം വിവാദമാകുന്നു.രണ്ടാംവർഷ സോഷ്യോളജി പരീക്ഷയിലാണ് വിവാദപരമായ ചോദ്യം ഉൾപ്പെടുത്തിയത്.സാക്ഷരത മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തിയത്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ എട്ടു മാർക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമായിരുന്നു ഇത്.ചോദ്യം വിവാദമായ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതല എന്ന് മാത്രമാണ് ഹയർ സെക്കൻഡറി വകുപ്പ് പ്രതികരിച്ചത്.എന്നാൽ സിലബസിൽ ഇങ്ങനെ ഒരു ഭാഗം ഇല്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തുനിന്ന് മനപ്പൂർവ്വം ഉൾപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.ഇത്തരം ചോദ്യങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ വർഗീയത ഉണ്ടാക്കാൻ മാത്രമേ ഉപകാരപ്പെടുവെന്നും, ഇത്തരം ചോദ്യങ്ങൾ തയ്യാറാക്കിയ അധ്യാപകർക്കെതിരെ കർശന നടപടി എടുക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group