ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ; നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട : ഹൈക്കോടതി

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രിൻസിപ്പൽ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവകാശമുണ്ടെന്ന് ജസ്റ്റിസ് സി. ഹരിശങ്കർ വിധിച്ചു.

പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ നിഷ്കർഷിക്കാൻ മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന് അധികാരമുള്ളത്. നിയമനത്തിന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും മുൻപരിചയവുമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെ ഉൾപ്പെടെ നേരിട്ട് നിയമിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് യാതൊരു തടസവുമില്ല. ഒഴിവുകൾ നികത്താവുന്നതാണ്.

ധനസഹായം കൃത്യമായി ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകാനോ നിയന്ത്രണം കൊണ്ടുവരാനോ മാത്രമേ സംസ്ഥാന സർക്കാരിന് പരമാവധി കഴിയൂ. സർക്കാർ ഗ്രാന്റിന്റെ പേരിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കീഴ്പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group