തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക്ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു.പദ്ധതിപ്രകാരം ക്രൈസ്തവ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി, അഞ്ചുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്വയംതൊഴില്‍ കണ്ടെത്താനും നിലവില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും.ഇതിനുപുറമേ, നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. എന്‍എംഡിഎഫ്‌സി വഴി നടപ്പാക്കുന്ന ക്രെഡിറ്റ് ലൈന്‍ 1 ആന്‍ഡ് 2 വിദേശപഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസവായ്പാ തുക 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി. ഒരുവര്‍ഷം നല്‍കാവുന്ന പരമാവധി വായ്പ തുക ആറുലക്ഷം രൂപയാണ്. കെഎസ്എംഡിഎഫ്‌സി ഫണ്ട് ഉപയോഗിച്ച് നല്‍കിവരുന്ന സ്വയംതൊഴില്‍, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പ്രവാസി/വിസ ലോണിന്റെ വരുമാനപരിധി എല്ലാ മേഖലകളിലുള്ളവര്‍ക്കും(നഗരം/ഗ്രാമം) ആറു ലക്ഷമാക്കി വര്‍ധിപ്പിച്ചു.ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും ആറു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.പാരന്റ് പ്ലസ് സ്‌കീം പ്രകാരം വിദ്യാഭ്യാസ വായ്പാ തുക പരിധി 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി പുതുക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group