ന്യൂനപക്ഷ പി.എസ്.സി. ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കണം:കെ.സി.വൈ.എം

തലശ്ശേരി -ന്യുനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന Coaching Centre For Minority Youth (CCMY)
ജൂലൈ – ഡിസംബർ ബാച്ചിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു എന്ന വാർത്ത വന്നിരുന്നുവെങ്കിലും ആർക്ക്,എങ്ങനെ എവിടെ അപേക്ഷിക്കണമെന്നുള്ള വിവരം ലഭ്യമാകാത്തത് ഉദ്യോഗാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കെ. സി.വൈ.എം തലശ്ശേരി അതിരൂപത സമിതി അഭിപ്രായപ്പെട്ടു.സംശയ ദൂരീകരണത്തിനായി ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കോച്ചിങ് സെന്റർ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണങ്ങൾ ഒന്നും ലഭിച്ചില്ല.സ്റ്റേറ്റ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഏകീകൃതമായ ഒരു സംവിധാനം നിലവിലില്ല എന്നും, അതത് ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല എന്നുമാണ് അറിയിച്ചത്.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ടും ലോക്ക് ഡൗൺ കഴിയാത്തത്തിനാലും ഉദ്യോഗാത്ഥികൾക്ക് നേരിട്ട് കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെടുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.അതിനാൽ കേരളത്തിലെ മുഴുവൻ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെയും ഈമെയിൽ ഐഡികളോ, അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്കുകളോ ഔദ്യോഗിക ന്യൂനപക്ഷ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നത് അപേക്ഷകർക്ക് ആശ്വാസമായിരിക്കുമെന്നും കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതി യോഗം അഭിപ്രായപ്പെട്ടു.യോഗം കെ.സി.വൈ.എം തലശ്ശേരി അതിരൂപത
ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ,സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ വൈസ് പ്രസിഡന്റ്‌ നീന പറപ്പള്ളി,‌ഡെപ്യൂട്ടി പ്രസിഡന്റ്‌ ടോണി ജോസഫ്,സെക്രട്ടറി സനീഷ് പാറയിൽ,ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, അനിമേറ്റർ സിസ്റ്റർ പ്രീതി മരിയ,സംസ്ഥാന സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ,എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group