ന്യൂ​ന​പ​ക്ഷ പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് : മരിയൻ വൈബ്സ് വാ​ർ​ത്തയെ തുടർന്ന് ന്യൂന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

2022-23 വ​​​ർ​​​ഷ​​​ത്തെ പ്രീ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പിന് അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും സ്കോ​​​ള​​​ർ​​​ഷി​​​പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മരിയൻ വൈബ്സ് ന്യൂസ്‌ ​​​ വാ​​​ർ​​​ത്ത​​​ പ്രസി​​​ദ്ധീ​​​ക​​​രി​​​ച്ചിരുന്നു.
തുടർന്നാണ് നടപടി.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റും ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റും വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ച്ച് മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഡ്വ. എ.​​​എ. റ​​​ഷീ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group