വി​ദേ​ശ ഉ​പ​രി പ​ഠ​ന​ത്തി​ന് ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്..

കൊച്ചി :ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, പ്യൂ​വ​ർ​സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ്, നി​യ​മം, മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ളി​ൽ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്/ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ്/ പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​നത്തിന് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള , ക്രി​സ്ത്യ​ൻ,മു​സ്ലീം വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ് കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. അ​ർ​ഹ​രാ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി സ്കോ​ള​ർ​ഷി​പ് ന​ൽ​കും.

കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന സ്ഥി​ര താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രുവ​രി 14. വി​ലാ​സം: ഡ​യ​റ​ക്ട​ർ, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്, നാ​ലാം നി​ല, വി​കാ​സ് ഭ​വ​ൻ, തി​രു​വ​ന​ന്ത​പു​രം-33. വിശദ വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്. ഫോൺ: 04712300524


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group