സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
എന്നാൽ ഇത് ബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.”ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ തുല്യമായി നൽകണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അത് പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കിൽ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി അതുമായി ബന്ധപ്പെട്ട് കൊടുക്കാൻ കഴിയണം.” ജോസ് കെ.മാണി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group