കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പ്, പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സിഎ, സിഎംഎ, സി.എസ്. സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കീം, എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്, സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംപേഴ്സ്മെന്റ് സ്കീം എന്നിവയുടെ അപേക്ഷകൾ ക്ഷണിച്ചു.
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈനർ, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന. ബിപിഎൽ വിഭാഗക്കാരുടെ അഭാവത്തിൽ എപിഎൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും സ്കോളർഷിപ്പിനായി പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഉത്തരവിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമവകുപ്പുമായോ ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായോ ബന്ധപ്പെടാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group