ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ
നേതൃത്വം.നിരന്തരമായ ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യമായിരുന്നു ഇതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവേചനം അവസാനിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും സഭ പ്രതികരിച്ചു.ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ ലെയിറ്റി കൗൺസിലും കേരള കത്തോലിക്ക സഭാ മെത്രാൻ സമിതിയുമാണ് സർക്കാർ നിലപാടിനെ അനുകൂലിച്ച് രംഗത്തുവന്നത്.ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കടുത്ത വിവേചനമാണ് ക്രൈസ്തവർ നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്ക മെത്രാൻ സമിതിയും , കേരള കത്തോലിക്ക മെത്രാൻ സമിതിയും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പല തവണ രംഗത്തെത്തിയിരുന്നു,.
ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു. ഞങ്ങളുടെ നിരന്തരമായ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമതിയുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും ഏറ്റവും ഉചിതമായ തീരുമാനമാണിതെന്നും കേരള കത്തോലിക്ക മെത്രാൻ സമിതി വക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളിയും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group